കൊച്ചി: ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെത്തി ക്വാറന്‍റീനില്‍ കഴിയുന്ന നടൻ പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോർദാനിൽ നിന്നും എത്തിയതിനെ തുടർന്നാണ് പൃഥ്വിരാജിന് കൊവിഡ് പരിശോധന നടത്തിയത്. ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. 

ബ്ലസി സംവിധാനം ചെയ്യുന്ന മലയാള ചിത്രം  ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്ന  പൃഥ്വിരാജിന്  കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്താൻ കഴിഞ്ഞത്. കേരളത്തിലെത്തിയ പൃഥ്വിരാജ് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. 

ജോര്‍ദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും തിരിച്ചെത്തി; ഫോര്‍ട്ട് കൊച്ചിയിൽ ക്വാറന്‍റീൻ സൗകര്യം

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് സംഘം നാട്ടിലെത്തിയത്. 

ആടുജീവിതത്തിന് ഇടവേള; പൃഥിയും സംഘവും തിരിച്ചെത്തി