Asianet News MalayalamAsianet News Malayalam

മറ്റൊരു കന്നഡ നിര്‍മ്മാണ കമ്പനി കൂടി മലയാളത്തിലേക്ക്; 'ക്രെഡിറ്റ് സ്കോര്‍' തിരുവനന്തപുരത്ത്

ശ്രീനാഥ് ഭാസിയും സോഹൻ സീനുലാലും ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങള്‍

credit score malayalam movie begins in trivandrum sreenath bhasi
Author
First Published Aug 18, 2024, 1:14 PM IST | Last Updated Aug 18, 2024, 1:14 PM IST

കന്നഡ സിനിമാ നിര്‍മ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് നിര്‍മ്മിച്ച മലയാള ചിത്രമായിരുന്നു ധൂമം. ഇപ്പോഴിതാ കന്നഡത്തിലെ മറ്റൊരു പ്രമുഖ കമ്പനി കൂടി മലയാളത്തിലേക്ക് എത്തുന്നു. ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പിന്‍റെ (ഇഎഫ്ജി) ബാനറിൽ വിവേക് ശ്രീ കണ്ഠയ്യ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോര്‍. സംവിധായകന്‍ ദീപു കരുണാകരൻ്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ എം ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന് ആയിരുന്ന ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചു.

നെട്ടയത്തെ ഒരു വീട്ടിൽ ശ്രീനാഥ് ഭാസിയുടെ അമ്മ ശശികല ഭാസി സ്വിച്ചോൺ കർമ്മവും അച്ഛന്‍ ഭാസി രവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാല പാർവതി, സോഹൻ സീനുലാൽ, എന്നിവർ അഭിനയിച്ചു. ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികാസം. തികഞ്ഞ ആക്ഷേപഹാസ്യ ചിത്രമായി അവതരിപ്പിക്കപ്പെടുന്ന ക്രെഡിറ്റ് സ്കോറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസിയും സോഹൻ സീനുലാലും ചാന്ദ്നിയുമാണ്. മറ്റ് മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.

credit score malayalam movie begins in trivandrum sreenath bhasi

സംഭാഷണം അർജുൻ ടി സത്യനാഥ്, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ്‌ സോബിൻ കെ സോമൻ, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈൻ ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ് ശരത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീരാജ് രാജശേഖരൻ, കോ ഡയറക്ടർ സാംജി ആൻ്റണി, ലൈൻ പ്രൊഡ്യൂസർ ദീപു കരുണാകരൻ, കോ പ്രൊഡ്യൂസർ വിക്രം ശങ്കർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഷാജി ഫ്രാൻസിസ്, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിജയ് ജി എസ്, 
പ്രൊജക്റ്റ് ഡിസൈൻ മുരുകൻ എസ്, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ഒന്നല്ല നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര്‍ ലുലു; 'ബാഡ് ബോയ്‍സ്' ഓണത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios