Criticism against actress grace antony and husband aby tom cyriac on thier comments realted to grooming in relationship. ഗ്രേസ് ആന്റണിയുടെ ഭർത്താവ് എബി ടോം സിറിയക് നടത്തിയ 'ഗ്രൂമിങ്' പരാമർശം വിവാദമായി. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചപ്പോൾ, ചിലർ ദമ്പതികളെ പിന്തുണച്ചും രംഗത്തെത്തി.

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. പിന്നീട് കുമ്പളങ്ങി നൈറ്റ്സ്, തമാശ, പ്രതി പൂവൻകോഴി, കനകം കാമിനി കലഹം, നുണക്കുഴി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഗ്രേസ് ആന്റണിക്ക് സാധിച്ചിരുന്നു. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിലെ ഗ്രേസിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

സംഗീത സംവിധായകൻ എബി ടോം സിറിയകുമായി അടുത്തിടെയായിരുന്നു ഗ്രേസ് ആന്റണിയുടെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് എബിയും ഗ്രേസും പറഞ്ഞ വാക്കുളാണ് ചർച്ചയാവുന്നത്. ഗ്രേസിന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു താൻ അവളെ പരിചയപ്പെട്ടതെന്നും, ആ സമയത്ത് ഒന്നുമറിയാത്ത കൊച്ചുകുട്ടിയായിരുന്നു അവളെന്നും എബി പറയുന്നു. പിന്നീട് തനിക്ക് വേണ്ട രീതിയിൽ അവളെ ഗ്രൂം ചെയ്തെടുക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് ഈ തുറന്നുപറച്ചിലിനെതിരെ ഉയർന്നുവരുന്നത്. ഗ്രൂമിങ് എന്നാൽ കുറ്റകൃത്യമാണെന്നും ഇത്രയും അഭിമാനത്തോടെ പറയേണ്ട കാര്യമല്ല ഇതെന്നും കമന്റുകൾ വരുന്നുണ്ട്. മറുപടി കേട്ട് പൊട്ടിച്ചിരിക്കുന്ന ആങ്കർക്കെതിരെയും വിമർശനം വരുന്നുണ്ട്.

"പതിനെട്ടാമത്തെ വയസിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 19-ാമത്തെ വയസിൽ റിലേഷൻഷിപ്പിലായി. അപ്പോൾ ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാൻ എനിക്ക് വേണ്ട രീതിയിൽ ഗ്രൂം ചെയ്ത് എടുത്തതാണ്. 8 വയസിന്റെ വ്യത്യാസമുണ്ട്." എന്നായിരുന്നു ഗ്രേസിന്റെഭർത്താവ് പറഞ്ഞത്. എട്ട് വയസ് അത്രയും വലിയ പ്രശ്നമുള്ള കാര്യമല്ലെന്നും അവർ പ്രണയത്തിലായത് പത്തൊൻപത് വയസിലായത് കൊണ്ട് തന്നെ ഇതെല്ലാം അനാവശ്യ ചർച്ചയാണെന്നും ചിലർ കമന്റ് ചെയ്യുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

പദയാത്ര

അതേസമയം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പദയാത്രയാണ് ഗ്രേസ് ആന്റണി നായികായായെത്തുന്ന ഏറ്റവും പുതിയ ചിത്രം. 1993 ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി- അടൂർ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഉടൻ തിയേറ്ററുകിൽ എത്തുമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പേട്രിയറ്റിലും ഗ്രേസ് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 1 ന് തിയേറ്ററുകളിലെത്തും.