Anarkali Marikar about her partner. സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സീ 5-ൽ സ്ട്രീം ചെയ്യുന്ന ഈ കോമഡി ത്രില്ലർ സീരീസിൽ അനാർക്കലി ഒരു ഗാനം ആലപിക്കുകയും ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോഴിതാ അനാർക്കലി തന്റെ പങ്കാളിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അനാർക്കലിയുടെ പങ്കാളി അമീൻ ബാരിഫ് 'കാക്കി സർക്കസ്' എന്ന സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ ഒരു പാട്ടും അനാർക്കലി പാടിയിട്ടുണ്ട്. ഇന്നൊരു വികാരനിർഭരമായ ദിവസമാണെന്നും അമീന്റെ യാത്രയുടെ ഭാഗമാവാൻ സാധിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും അനാർക്കലി കുറിച്ചു.

"ഇന്ന് വികാരനിര്‍ഭരമായൊരു ദിവസമാണ്. പരിഭ്രമവും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീന്‍ സംവിധായകനായി അരങ്ങേറുകയാണ്. അവന്റെ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു പാട്ട് പാടിയത് ഞാനാണ്. ഗൗതമി നായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ടെന്ന് കരുതുന്നു." അനാർക്കലി കുറിച്ചു.

അതേസമയം സീ 5 ലൂടെയാണ് കാക്കി സർക്കസ് സ്ട്രീം ചെയ്യുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ് ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിൽ ആണ് എത്തുന്നത്. മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിര സേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാസർഗോഡ് എംബസി എന്നി ഹിറ്റ് സീരിസുകള്‍ക്ക് ശേഷം ഉള്ള ഒറിജിനൽ സീരീസ് ആണ് കാക്കി സർക്കസ്.