Asianet News MalayalamAsianet News Malayalam

"ഡാൻസ് പാർട്ടി" എന്ന ചിത്രത്തിന്‍റെ ഓഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിലുണ്ട്.

Dance Party Movie Audio Release by Mammootty
Author
First Published Nov 8, 2023, 9:46 AM IST

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'ഭാരത സർക്കസ്'എന്ന ചിത്രത്തിനു ശേഷം  സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന "ഡാൻസ് പാർട്ടി" എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു. തുടർന്ന് "ഡാൻസ് പാർട്ടി" യിലെ രാഹുൽ രാജ് സംഗീതം പകർന്ന "ദമാ ദമാ.." എന്ന ഗാനം റിലീസ് ചെയ്തു.

മനോരമ മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു. രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരാണ് ചിത്രത്തിലെ ഗാനരചയിതാക്കൾ.

സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു.  ലെന,സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  ബിനു കുര്യൻ നിർവഹിക്കുന്നു. എഡിറ്റിംങ്-വി സാജൻ,
ആർട്ട്‌-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം

കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ. സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥ പറയുന്ന "ഡാൻസ് പാർട്ടി"ഡിസംബറിൽ സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

'ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകക്ക്'; ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ 'നടികര്‍ തിലകത്തിന്' വന്‍ നേട്ടം.!

തിയറ്ററില്‍ മിസ് ആയതാണോ? 'വാലാട്ടി' ഒടിടിയില്‍ റിലീസായി; വിവരങ്ങള്‍ ഇങ്ങനെ
 

Follow Us:
Download App:
  • android
  • ios