കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡൊറോത്തി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.

കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന 'ഡൊറോത്തി' ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്. കാർത്തിക് സുബ്ബരാജിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ഡാൻസിംഗ് ഡോൾസ് എന്ന വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

റിവോൾവർ റീത്തഎന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്ത നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി.

കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെട്രോയ്ക്ക് മുൻപ് പുറത്തിറങ്ങിയ ജിഗർത്താണ്ട ഡബിൾ എക്സ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, നിമിഷ സജയൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽകൂട്ടായിരുന്നു.