Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് വീണ്ടും ജെയിംസ് ബോണ്ട് ആയി?; മറുപടിയുമായി ഡാനിയല്‍ ക്രേഗ്

ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് ആയി വീണ്ടും എത്തുകയാണ്.

Daniel Craig explains why he returned as James Bond for one last time
Author
Los Angeles, First Published Dec 23, 2019, 2:48 PM IST


ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്‍ട സിനിമയാണ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ടിലെ ഏറ്റവും പുതിയ സിനിമയാണ് നോ ടൈം ടു ഡൈ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ ജെയിംസ് ബോണ്ട് ആയി അഭിനയിക്കുന്നത്. എന്തുകൊണ്ടാണ് വീണ്ടും ജെയിംസ് ബോണ്ട് ആകാൻ തീരുമാനിച്ചത് എന്ന് തുറന്നുപറയുകയാണ് ഡാനിയല്‍ ക്രേഗ്.

അഞ്ചാം തവണയാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രമായി എത്തുന്നത്. ഇതിനു മുമ്പ് സ്‍പെക്ട്രെ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് ആയി എത്തിയത്. സ്‍പെക്ട്രെയ്‍ക്ക് കൃത്യമായ അവസാനം ഉണ്ടായിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ കൃത്യമായി  അവസാനം ഉണ്ടായിരുന്നില്ല. സ്‍പെക്ട്രെയോടു കൂടി ഞാൻ അഭിനയം നിര്‍ത്തിയിരുന്നെങ്കില്‍ ഒന്നു കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നുമായിരുന്നു. കാരണം സിനിമയുടെ കഥാഗതിക്ക് വ്യക്തമായ അവസാനം ഉണ്ടായിരുന്നില്ല. അത് കൃത്യമായി അവസാനിപ്പിക്കേണ്ടതുണ്ട്. പുതിയ സിനിമയില്‍ അങ്ങനെ തന്നെയാണ്- ഡാനിയല്‍ ക്രേഗ് പറയുന്നു. സര്‍വീസിലുള്ള ജെയിംസ് ബോണ്ടല്ല പുതിയ സിനിമയിലുള്ളത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും ദൌത്യത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ടിന്റെ പ്രമേയം.

ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു.

മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി-  ഡാനിയല്‍ ക്രേഗ് പറയുന്നു. ഡാനിയല്‍ ക്രേഗിന്റെ അവസാനത്തെ ജെയിംസ് ബോണ്ട് വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

Follow Us:
Download App:
  • android
  • ios