ലോകമെങ്ങും കൊവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. രോഗം വന്നവരും രോഗിയുമായി സമ്പര്‍ക്കമുള്ളവരും ഐസൊലേഷനില്‍ പോകുന്നുണ്ട്. കൊവിഡ് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോകുന്നത്. അതേസമയം ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാൻ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറയുന്നു. അതേസമയം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്9, ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ തുടങ്ങിയ സിനിമകളുടെ റിലീസ് മാറ്റിയിട്ടുണ്ട്. നടി റെയ്‍ച്ചല്‍ മാത്യൂസും തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.