എ ആര്‍ മുരുഗദോസ്സും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.