നിത്യാ ദാസിന് ജന്മദിന ആശംസകളുമായി മകള്‍.

മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ താരമാണ് നിത്യാ ദാസ്. വിവാഹം കഴിഞ്ഞ് നിത്യാ ദാസ് സിനിമയില്‍ നിന്നുവിട്ടുനില്‍ക്കുകയാണ്. നിത്യാ ദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നിത്യാ ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകള്‍ പങ്കുവെച്ച ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ജന്മദിനാശംസകൾ മമ്മ. ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള്‍ സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകള്‍ നൈന എഴുതിയിരിക്കുന്നത്.

ഇന്ത്യൻ എയര്‍ലൈൻസ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്.

നമൻ എന്ന മകനും നിത്യാ- അരവിന്ദ് സിംഗ് ദമ്പതിമാര്‍ക്കുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona