വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം 'ഡിയര്‍ കോമ്രേഡ്' ഓണ്‍ലൈനില്‍ ചോര്‍ന്നു. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സാണ് പുറത്തുവിട്ടത്.  തിയേറ്ററുകളിലെത്തി ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.

ഭരത് കമ്മ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.  മലയാളിയായ ശ്രുതി രാമചന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവും ചര്‍ച്ച ചെയ്യുന്ന ചിത്രം മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സാണ് കേരളത്തില്‍ ചിത്രത്തിന്‍റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.