തമിഴ് പുതുമുഖ  ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. രണ്ട് മക്കളുണ്ട്. ബാലമിത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്‍ജലി അര്‍പ്പിച്ച് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്‍തത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. കൊവിഡ് 19 രോഗത്തെ തുടര്‍ന്നായിരുന്നു സിനിമയ്‍ക്ക് തടസ്സം നേരിട്ടത്. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത് എന്ന് നടി സഞ്‍ജന പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും സഞ്‍ജന പറഞ്ഞു. ബാലമിത്രന്റെ ഉടുക്കൈ എന്ന സിനിമയിലെ പ്രധാന കഥാപാത്രം ചെയ്‍തിരുന്നത് സഞ്‍ജനയായിരുന്നു.