നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് 'ഡികോഡിങ് ശങ്കർ'. 

ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത 'ഡിക്കോഡിങ് ശങ്കർ' എന്ന ചിത്രത്തിന് പുരസ്‌കാരം. മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരമാണ് ചിത്രം നേടിയത്. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി.

ഗായകനും സംഗീത സംവിധായാകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോകുമെന്ററി ഫിലിം ആണ് 'ഡീകോഡിങ് ശങ്കർ'. പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചത്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വേഷങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. 

നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് 'ഡികോഡിങ് ശങ്കർ'. നിലവിൽ സീ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് ആണ് ദീപ്തി.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona