Asianet News MalayalamAsianet News Malayalam

ദീപക് പറമ്പോലിന്റെ 'ഇമ്പം' ഒരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്നതാണ് 'ഇമ്പം'.

 

Deepak Parambol starrer Imbam first look out hrk
Author
First Published Aug 31, 2023, 6:08 PM IST

ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചിത്രമാണ് 'ഇമ്പം'. ശ്രീജിത്ത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീജിത്ത് ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും. ദീപക് പറമ്പോലും വേഷമിടുന്ന ചിത്രത്തി്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന 'ഇമ്പ'ത്തില്‍ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ഉണ്ടാകും. ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിൽ ദേശീയ പുരസ്‍കാര ജേതാവ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്‍ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. നിജയ് ജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പി എസ് ജയഹരിയാണ് സംഗീതം.

ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്നു. പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്. 'ഇമ്പം' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസാണ്.

ഗാനരചന വിനായക് ശശികുമാര്‍ നിര്‍വഹിക്കുന്നു. ആഷിഫ് എടയാടൻ ആണ് ആര്‍ട്. സൗണ്ട് ഡിസൈന്‍  ഷെഫിന്‍ മായന്‍. വിഎഫ്എക്സ് വിനു വിശ്വൻ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിങ്  രൂപേഷ് പുരുഷോത്തമനും മേക്കപ്പ് മനു മോഹനും കളറിസ്റ്റ് ലിജു പ്രഭാകറും ആക്ഷൻ ജിതിൻ വക്കച്ചനും സ്റ്റിൽസ് സുമേഷ് സുധാകരനും പിആർഒ പി ശിവപ്രസാദും മഞ്ജു ഗോപിനാഥും മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ് എൽഎൽപിയുമാണ്.

Read More: 'ലിയോ' ഒരുങ്ങുന്നു, ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios