തിരുവനന്തപുരം: ആങ്കറിങ്ങിലൂടെയും സീരിയലുകളിലൂടെയും എല്ലാറ്റിനും ഉപരിയായി 'ബിഗ് ബോസി'ലൂടെയും ഏവര്‍ക്കും സുപരിചിതനാണ് ദീപന്‍ മുരളി. ദീപനും ഭാര്യക്കും ഈ വർഷമാണ് ഒരു മകൾ ജനിക്കുന്നത്. മകളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

'ബിഗ് ബോസ്' താരം കൂടിയായ ദീപന് നിരവധി ആരാധകരുണ്ട്. പരമ്പരകളില്‍ സജീവമല്ലായിരുന്ന ദീപന്‍ അടുത്തിടെ വീണ്ടും പുതിയ സീരിയലില്‍ വേഷമിട്ട് തുടങ്ങിയിരുന്നു. മകളുടെ ജനനത്തോടെ  ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും മറ്റ് കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ദീപന്‍ 'ഡേ വിത്ത് എ സ്റ്റാര്‍' എന്ന ഷോയിലൂടെ.

മേധസ്വി എന്നാണ് കുഞ്ഞിന് ഇരുവരും പേര് നൽകിയത്. ദീപന്റെ അമ്മയുടെ പേരുമായി സാമ്യമുള്ള പേരായിരുന്നു ഇത്.
കുഞ്ഞിനെ ഇതുവരെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ ദീപന്‍ തയ്യാറായിരുന്നില്ല. മകൾ പിറന്നതിന് ശേഷം തങ്ങളുടെ ഉറക്കത്തിനാണ് പ്രധാന മാറ്റം വന്നിരിക്കുന്നതെന്നായിരുന്നു ദീപനും ഭാര്യ മായയു ഷോയില്‍ പറഞ്ഞത്. എട്ട് വര്‍ഷം നീണ്ട പ്രണയ ത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹമെന്നും ദീപനും ഭാര്യയും പറയുന്നു.

Read More: മസിലളിയൻ ഇനി കുടവയറൻ; ജയകൃഷ്ണനുവേണ്ടി പുത്തൻ രൂപമാറ്റവുമായി ഉണ്ണി മുകുന്ദൻ

മേധസ്വി ആദ്യമായി ക്യമറയുടെ മുൻപിൽ എത്തുന്നതും ഷോയിലൂടെയായിരുന്നു. അമ്മയുടെ മരണ ശേഷം താന്‍ അമ്മയെ പോലെ കാണുന്ന റാണിമ്മ എന്നു വിളിക്കുന്ന അമ്മയെയും ദീപന്‍ പരിചയപ്പെടുത്തി. ദീപന്‍ ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും മകനെന്ന നിലയിലും നല്ല വ്യക്തിത്വമാണെന്നും റണിമ്മ ഷോയില്‍ പറഞ്ഞു. അക്കാദമിയില്‍ ട്രെയിനര്‍ ഹെഡ്ഡായി വര്‍ക്ക് ചെയ്യുകയായിരുന്നു. മള്‍ട്ടിമീഡിയ കോഴ്സൊക്കെ കഴിഞ്ഞ് ഇന്‍റര്‍വ്യൂവിന് വന്നതായിരുന്നു മായ. തുടര്‍ന്ന് അവിടെ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് നയിച്ചതെന്നും ദീപനും മായയും മനസു തുറന്നു.