ദീപിക പദുകോണിന്‍റെ വിമാനത്താവളത്തിലെ പെരുമാറ്റമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്. 

മുംബൈ: വാര്‍ത്തകളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന താര ജോ‍ഡികളാണ് ദീപിക പദുകോണും റണ്‍വീര്‍ സിംഗും. ഇരുവരുടെയും ഓരോ ചലനങ്ങളും ആഘോഷിക്കുന്ന ആരാധകര്‍ ഇത്തവണ ദീപിക പദുകോണിന്‍റെ വിമാനത്താവളത്തിലെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്. 

വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ഇത് കേട്ട് തിരിഞ്ഞ് നിന്ന് 'കാര്‍ഡ് പരിശോധിക്കണോ ? ' എന്ന് ചോദിച്ച ദീപിക ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്ത് ഉദ്യോഗസ്ഥന് നീട്ടി. ദീപികയുടെ വിനയത്തോടെയുള്ള പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ആരാധകര്‍ ദീപികയുടെ പെരുമാറ്റത്തെ വാനോളം പ്രശംസിക്കുന്നുമുണ്ട്. 

മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛപാക് ആണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ആസിഡ് ആക്രമണത്തിനെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രമാണ് 'ഛപാക്'. 

View post on Instagram