ചിത്രീകരണ സ്ഥലത്തെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലീക്കായിരിക്കുകയാണ്. 

ദില്ലി: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി ദീപികയെത്തുന്ന ചിത്രമാണ് ഛപാക്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് വിമര്‍ശകരെപ്പോലും ദീപിക ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രീകരണ സ്ഥലത്തെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലീക്കായിരിക്കുകയാണ്. ദീപികയും വിക്രാന്ത് മാസും ഒന്നിച്ചുള്ള ഒരൂ വീഡിയോയാണ് ലീക്കായത്. മഞ്ഞ നിറത്തിലുള്ള ചുരിദാര്‍ ഇട്ട് സഹതരാം വിക്രാന്തിനൊപ്പം ബൈക്കില്‍ ദില്ലിയിലെ ഒരു തെരുവില്‍ വന്നിറങ്ങുന്ന ദീപികയാണ് വീഡിയോയിലുള്ളത്. 

ദീപികയുടെ അഭിനയ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഛപാകിലേത്. തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക മേഘ്ന ഗുല്‍സാര്‍ തന്നെ നേരത്തേ പറഞ്ഞിരുന്നു. 2020 ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍‌ക്ക് മുന്‍പിലെത്തുമെന്നാണ് ദീപിക വെളിപ്പെടുത്തിയത്.

View post on Instagram