ഹൈദരാബാദ്: പ്രഭാസിന്‍റെ അടുത്ത ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പാദുകോണ്‍ നായികയാകും. ഒരു ഓള്‍ ഇന്ത്യ ഫിലിമായി ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ തീമിലാണ് ഒരുങ്ങുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  നാഗ് അശ്വിനാണ് ചിത്രത്തിന്‍റെ സംവിധാനം.

വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറിന്‍റെ 50 വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ദീപിക നായികയാകുന്നു എന്നത് കഴിഞ്ഞ ദിവസമാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ദീപികയുടെ ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

അതേ സമയം അടുത്തതായി പ്രഭാസിന്‍റെ പുറത്തിറങ്ങേണ്ട ചിത്രം രാഥ കൃഷ്ണ കുമാന്‍ സംവിധാനം ചെയ്യുന്ന രാഥാശ്യാം എന്ന ചിത്രമാണ്. പൂജ ഹെഗ്ഡേയാണ് ഈ ചിത്രത്തിലെ നായിക. വിദേശ ലോക്കേഷനുകളില്‍ ചിത്രീകരിച്ച ഈ ചിത്രം. ഒരു പ്രണയകഥയാണ് പറയുന്നത്.