ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം എന്നാണ് അറിയുന്നത്. 

മുംബൈ: ബോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇരുവരും തമ്മിലുള്ള സ്‌ക്രീനിലെ പൊരുത്തം നിരവധി തവണ ബോളിവുഡില്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ ദീപിക വേണ്ടെന്നു വച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ദീപിക നിരസിച്ചെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം എന്നാണ് അറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ ജീവിതം പറയുന്ന 83ല്‍ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തും. 

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തി. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.