ദീപിക പദുക്കോണും ഋഷി കപൂറും ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പുമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ദ ഇന്റേണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.  ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്.  2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ആരൊക്കെയാകും മറ്റ് അഭിനേതാക്കള്‍ എന്നോ സംവിധായകനെന്നോ വ്യക്തമാക്കിയിട്ടില്ല.

ദ ഇന്റേണ്‍ എന്ന ചിത്രം വൻ ഹിറ്റായിരുന്നു. 2015ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ദീപിക പദുക്കോണ്‍ പറയുന്നു.  കോമഡി പാറ്റേണിലുള്ളതാണ് ചിത്രം. നാൻസി മെയെര്‍ ആയിരുന്നു ദ ഇന്റേണ്‍ സംവിധാനം ചെയ്‍തത്.