രാജ്യത്ത് ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരിക്കും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. വിവാഹിതരായിട്ടും ഇരുവരും ഒരുപോലെ ചലച്ചിത്ര ലോകത്ത് മിന്നിത്തിളങ്ങുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രണ്‍വീറിന് ജന്മദിനാശംകള്‍ നേര്‍ന്ന് ദീപിക പദുക്കോണ്‍  കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് രണ്‍വീറിനൊപ്പമുള്ള ഫോട്ടോയും ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ പ്രകാശം എന്നാണ് ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നത്.

എന്റെ ജീവിതത്തിന്റെ പ്രകാശം. എന്റെ ലോകത്തിന്റെ കേന്ദ്രം. നിനക്ക് ഞാൻ ആരോഗ്യവും സമാധാനവും നേരുന്നുവെന്നുമാണ് ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നത്. ബാക്കി നേരില്‍ പറയാം എന്നും കുസൃതിയോടെ ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നു. ഭര്‍ത്താവിനൊപ്പം ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നും  സന്തോഷകരമായ ജന്മദിനാശംസകള്‍ എന്നും ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നു.