ടിക് ടോക്ക് കാലം മുതലേ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ദീപ്തിയും ഭർത്താവ് രാജേഷും.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പലർക്കും പരിചിതരായ താരങ്ങളാണ് ദീപ്തിയും രാജേഷും. ടിക് ടോക്ക് കാലം മുതലേ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ദീപ്തിയും ഭർത്താവ് രാജേഷും. ഡാന്‍സ് വീഡിയോകള്‍ കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്ന താര ദമ്പതികളാണ് ഇരുവരും. കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ചാണ് ഇവർ ആദ്യമായി കാണുന്നതും, പരിചയപ്പെടുന്നതും. രാജേഷിന്‍റെ ജൂനിയറായി പഠിക്കുകയായിരുന്നു ദീപ്തി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വീട്ടുകാരിൽ നിന്നും മറ്റും നേരിടേണ്ടി വന്ന പ്രതിസന്ധികളെ അതിജീവിച്ച് ഒന്നിക്കുകയുമായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദീപ്തി പറയുന്ന കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒരു പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ദീപ്തി പറയുന്നു.

''കോളേജില്‍ വച്ചുള്ള പരിചയമാണ്. എനിക്ക് ആളോട് ആദ്യമേ ഒരു അട്രാക്ഷന്‍ ഉണ്ടായിരുന്നു. ആള്‍ എന്നോട് പ്രപ്പോസ് ചെയ്തപ്പോള്‍, ആലോചിച്ച് പറയാം എന്ന് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ഞാനും ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെയാണ് പ്രണയം തുടങ്ങുന്നത്. പക്ഷേ അതിനിടയില്‍ എനിക്ക് കല്യാണാലോചന വന്നു. വീട്ടുകാർക്കു വേണ്ടി ഞങ്ങള്‍ ബ്രേക്കപ് ആയി. അങ്ങനെ കുറച്ച് സീനൊക്കെയായി. തേ‌ച്ചതൊന്നുമല്ല. വീട്ടുകാര്‍ക്കു വേണ്ടി അപ്പോള്‍ അങ്ങനെയൊരു തീരുമാനം എടുത്തതായിരുന്നു. പക്ഷേ പിന്നീട് എനിക്ക് മനസിലായി ആളില്ലാതെ എനിക്ക് പറ്റില്ല എന്ന്. അങ്ങനെ വന്നപ്പോള്‍ വീണ്ടും ഒരുമിച്ചു, ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു.

തുടക്കത്തില്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു, പിന്നെ ഓകെയായി. ഇപ്പോള്‍ രണ്ട് വീട്ടുകാരും കുടുംബവുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ദീപ്തി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക