Asianet News MalayalamAsianet News Malayalam

'ഡീറ്റക്റ്റീവ് ഉജ്ജ്വലൻ' പുതിയ വേഷത്തില്‍ ധ്യാന്‍: വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രം പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഡീറ്റക്റ്റീവ് ഉജ്ജ്വലന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ബാനറിൽ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

DETECTIVE UJJWALAN TITLE TEASER DHYAN SREENIVASAN staring movie WEEKEND BLOCKBUSTERS
Author
First Published Sep 3, 2024, 6:03 PM IST | Last Updated Sep 3, 2024, 6:07 PM IST

കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക. 

ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്. 

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ ആണ്. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

അഞ്ജലി മേനോന്‍റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ബാനര്‍ ആണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. പിന്നീട് കാട് പൂക്കുന്ന നേരം, പടയോട്ടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആന്‍റണി വര്‍ഗീസ് നായകനാവുന്ന കൊണ്ടല്‍ ആണ്. 

എഡി 2209 ല്‍ നടക്കുന്ന കഥ: കിച്ച സുദീപിന്‍റെ 'ബില്ല രംഗ ബാഷ' ഒരുങ്ങുന്നു

45 കോടി ബജറ്റ് തീയറ്ററില്‍ കിട്ടിയ കളക്ഷന്‍ 1 ലക്ഷത്തിന് അടുത്ത്: ഏറ്റവും വലിയ 'ദുരന്ത പടം' !

Latest Videos
Follow Us:
Download App:
  • android
  • ios