Asianet News MalayalamAsianet News Malayalam

45 കോടി ബജറ്റ് തീയറ്ററില്‍ കിട്ടിയ കളക്ഷന്‍ 1 ലക്ഷത്തിന് അടുത്ത്: ഏറ്റവും വലിയ 'ദുരന്ത പടം' !

45 കോടി ബജറ്റിൽ ഒരുങ്ങിയ അർജുൻ കപൂർ ചിത്രം ലേഡി കില്ലർ ബോക്സ് ഓഫീസിൽ ദുരന്തമായി മാറി. പ്രൊമോഷൻ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം ഒരു ലക്ഷത്തിൽ താഴെ മാത്രം കളക്ഷൻ നേടി.

Indias biggest flop was made in Rs 45 crore earned less than Rs 1 lakh released incomplete lady killer story vvk
Author
First Published Sep 2, 2024, 8:34 PM IST | Last Updated Sep 2, 2024, 8:34 PM IST

മുംബൈ: സിനിമകള്‍ അവ തീയറ്ററിലെത്തുമ്പോള്‍ എല്ലാം തികഞ്ഞ ക്വാളിറ്റിയിലായിരിക്കണം എന്ന് വളരെയധികം ശ്രദ്ധ ചെലുത്തുകയും തന്ത്രപരമായ പ്രമോഷനും നടത്തുന്ന കാലമാണിത്. എന്നാല്‍ ഈക്കാലത്ത് പൂജ്യം പ്രമോഷനുമായി ഒരു ബോളിവുഡ് ചിത്രം അപൂർണ്ണമായി പുറത്തിറങ്ങി. 45 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ദേശീയതലത്തിൽ ആയിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രം വിറ്റത്. ഒരു ലക്ഷത്തില്‍ താഴെ കളക്ഷനും. ചിലപ്പോള്‍ ബജറ്റും കളക്ഷനും വച്ച് നോക്കിയാല്‍ ബോളിവുഡിലെ വലിയ പരാജയങ്ങളിലൊന്നാണ് ഈ ചിത്രം. 

അജയ് ബെല്‍ സംവിധാവം ചെയ്ത ക്രൈം ത്രില്ലർ ദ ലേഡി കില്ലറിൽ അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 45 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം നിർമ്മാണഘട്ടത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടു. ഒടുവിൽ 2023 നവംബറിൽ റിലീസ് ചെയ്തു. ബോക്‌സ് ഓഫീസിൽ ഒരു ലക്ഷത്തിൽ താഴെയാണ് ചിത്രം നേടിയത്. മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളിലെ വന്‍ പരാജയം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

ലേഡി കില്ലർ വിരലിലെണ്ണാവുന്ന തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത്. ആദ്യ ദിവസം ചിത്രത്തിന്‍റെ 293 ടിക്കറ്റുകൾ വിറ്റു അതില്‍ നിന്നും38,000 രൂപ നേടി. ചിത്രത്തിന്‍റെ മൊത്തം കളക്ഷന്‍ ഒരു ലക്ഷത്തിൽ താഴെയാണ് എന്നതാണ് രസകരം. 

ലേഡി കില്ലറിന്‍റെ നിർമ്മാതാക്കൾ ആദ്യം തന്നെ ഒരു ഒടിടി പ്ലാറ്റ്ഫോമുമായി ധാരണയിലായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ഒടിടി റിലീഡിസംബർ അവസാനമായിരുന്നു നിശ്ചയിച്ചത്. ഡയറക്ട് ഒടിടി എടുക്കില്ലെന്ന കരാര്‍ പ്രകാരം ഇതോടെ ചിത്രം തീയറ്റരില്‍ ഇറക്കേണ്ടി വരുന്നു.  4-6 ആഴ്‌ചത്തെ തിയറ്റർ റിലീസ് വിൻഡോയ്‌ക്കായി നവംബർ ആദ്യം ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. ഡിജിറ്റൽ അവകാശ വരുമാനം പ്രധാനമായതിനാൽ അപൂർണ്ണമായ ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇത് സംവിധായകന്‍ പോലും അറിഞ്ഞില്ലെന്ന് അന്ന് വിവാദമുണ്ടായി. 

എന്നാല്‍ ദുരന്തപൂര്‍ണ്ണമായ കാര്യം ചിത്രത്തിന്‍റെ റിലീസ് ദുരന്തത്തിന് പിന്നാലെ ഒടിടി റിലീസ് കരാറില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്‍മാറി. ചിത്രം തീയേറ്ററുകളിൽ അപൂർണ്ണമായി റിലീസ് ചെയ്തതിൻ്റെ കാരണം  ഡിജിറ്റൽ റിലീസ് ഒരിക്കലും യാഥാർത്ഥ്യമായില്ല. ഇതുവരെ ലേഡി കില്ലര്‍ ഒരു ഒടിടി പ്ലാറ്റ്ഫോമിലും വന്നിട്ടില്ല.

ഡബ്ല്യുസിസി ഒരു പെണ്ണിന്‍റെ കണ്ണീരൊപ്പിയോ?, പവര്‍ ഗ്രൂപ്പില്ല, ഉണ്ടെങ്കില്‍; പൊന്നമ്മ ബാബു തുറന്ന് പറയുന്നു

ലിയോയില്‍ സംഭവിച്ച തെറ്റ് പറ്റരുത്: വിജയ് ചിത്രം 'ഗോട്ട്' നിര്‍മ്മാതാക്കള്‍ ആ തീരുമാനം നടപ്പിലാക്കി

Latest Videos
Follow Us:
Download App:
  • android
  • ios