ദേവ് പട്ടേല്‍ നായകനാകുന്ന ഹോട്ടല്‍ മുംബൈയുടെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടു.

ദേവ് പട്ടേല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം അടുത്തമാസം 22ന് പ്രദര്‍ശനത്തിന് എത്തും. ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമാകുക. അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.