ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ദേവരയ്‌ക്ക് സംഗീതം ഒരുക്കുന്ന അനിരുദ്ധ് രവിചന്ദർ വരാനിരിക്കുന്ന ടീസറിന്‍റെ റിവ്യൂ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 

ഹൈദരാബാദ്: ജൂനിയർ എൻടിആറിന്‍റെ വരാനിരിക്കുന്ന ചിത്രമായ ദേവര. 2024ല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര. സെയ്ഫ് അലി ഖാന്‍, നരെയ്ന്‍, ഷൈന്‍ ടോം ചാക്കോ അടക്കം വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. 

ചിത്രത്തിന്‍റെ ടീസറിനെ കുറിച്ച് അടുത്തിടെ നിരവധി അഭ്യൂഹങ്ങൾ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വന്നിരുന്നു. അതേ സമയം വിഎഫ്എക്സ് പണികളിലാണ് ഇപ്പോള്‍ ടീസര്‍ എന്നും. അത് പൂര്‍ത്തിയായ ഉടന്‍ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് നന്ദമുരി കല്യാണ്‍ റാം അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ദേവരയ്‌ക്ക് സംഗീതം ഒരുക്കുന്ന അനിരുദ്ധ് രവിചന്ദർ വരാനിരിക്കുന്ന ടീസറിന്‍റെ റിവ്യൂ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ടീസര്‍ കണ്ടുവെന്നും താൻ ആവേശഭരിതനാണെന്നുമാണ് അനിരുദ്ധ് പറയുന്നത്. ജൂനിയർ എൻടിആറിനെയും സംവിധായകനെയും ഈ എക്സ് പോസ്റ്റില്‍ അനിരുദ്ധ് ടാഗ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

ഒരു സിനിമയുടെ ടീസറിനോ ട്രെയിലറിനോ സമാനമായ പ്രതികരണം അനിരുദ്ധ് രവിചന്ദർ നടത്തുന്നത് ആദ്യമല്ല. മുമ്പ്, രജനികാന്തിന്റെയും നെൽസൺ ദിലീപ്കുമാറിന്‍റെയും ജയിലർ, ഷാരൂഖ് ഖാൻ നായകനായ അറ്റ്‌ലിയുടെ ചിത്രം ജവാന്‍, ലോകേഷ് കനകരാജ്, ദളപതി വിജയ് എന്നിവരുടെ ചിത്രം ലിയോ എന്നിവയോട് സമാനമായ രീതിയിൽ സംഗീതസംവിധായകൻ പ്രതികരിച്ചിട്ടുണ്ട്. ഇവയെല്ലാം വലിയ ഹിറ്റായിരുന്നു. അതിനാല്‍ അനിരുദ്ധിന്‍റെ പ്രതികരണം എന്‍ടിആര്‍ ഫാന്‍സിനെ ആവേശത്തിലാക്കിയിട്ടുണ്ട്. 

ഒരു കടലോറ ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് രണ്ട് ഭാഗമായി എത്തുന്ന ദേവര. എൻടിആർ ആർട്‌സുമായി സഹകരിച്ച് യുവസുധ ആർട്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ രത്‌നവേലുവും എഡിറ്റിംഗ് മുതിർന്ന എഡിറ്റർ എ ശ്രീകർ പ്രസാദും നിർവഹിക്കും. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രം 'ആടുജീവിതത്തിന്‍റെ' ഭാഗമാകാൻ ആരാധകർക്ക് അവസരം; വന്‍ ഫാന്‍ ആര്‍ട് ഈവന്‍റ്

നിവിൻ പോളി-റാം ചിത്രം 'യേഴ് കടൽ യേഴ് മലൈ' പുതിയ അപ്ഡേറ്റ് എത്തി