തമിഴകത്തെ മിന്നും താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

നാൻ രുദ്രൻ എന്ന സിനിമയാണ് ധനുഷ് സംവിധാനം ചെയ്യുന്നത്. മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക. അദിതി റാവുവാണ് നായിക. ധനുഷ് ചിത്രത്തില്‍ അഭിനയിക്കുന്നില്ല. ലോക്ക് ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് കഴിഞ്ഞ് താൻ നായകനാകുന്ന സിനിമകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ധനുഷ്. അതേസമയം തന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ജോലികളും ധനുഷ് തുടങ്ങും.