Asianet News MalayalamAsianet News Malayalam

ധനുഷ് ഒരുങ്ങിത്തന്നെ, കാര്‍ത്തിക് നരേയ്‍ന്റെ 'മാരൻ' ഫസ്റ്റ് ലുക്ക് പുറത്ത്

ധനുഷിന്റെ 'മാരൻ' ഫസ്റ്റ് ലുക്ക് പുറത്ത്.
 

Dhanush Maran maran look out
Author
Kochi, First Published Jul 28, 2021, 12:36 PM IST

ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ജി വി പ്രകാശ്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios