Asianet News MalayalamAsianet News Malayalam

തീയറ്ററില്‍ വിജയം നേടിയ 'രായന്‍' ഒടിടിയില്‍ എപ്പോള്‍ എത്തും: വിവരങ്ങള്‍ ഇങ്ങനെ

ചിത്രം ആഗോള ബോക്സോഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 80 കോടിക്ക് മുകളിലാണ് നേടിയത്.

Dhanush Raayan set for OTT release on amazone prime video in this date vvk
Author
First Published Aug 13, 2024, 10:23 AM IST | Last Updated Aug 13, 2024, 10:23 AM IST

ചെന്നൈ: ധനുഷിന്‍റെ 'രായന്‍' ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ചിത്രം ഇറങ്ങി ഒരുമാസം കഴിയുന്നതോടെ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുമെന്നാണ് പുതിയ വിവരം. ചിത്രത്തിന്‍റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കും സൺ പിക്ചേഴ്സിനുമാണ്.

ധനുഷ് തന്നെ സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്ത 'രായന്‍' തിയേറ്ററിൽ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 30-ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ട്രാക് ടോളിവുഡ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അതേ കുറിച്ച് നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ചിത്രം ആഗോള ബോക്സോഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 80 കോടിക്ക് മുകളിലാണ് നേടിയത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഇതുവരെയുള്ള വലിയ വിജയങ്ങളില്‍ ഒന്നാണ് ചിത്രം. 

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ഫാമിലി ക്രൈം ത്രില്ലര്‍ ചിത്രമാണ് രായന്‍.  ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. 

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു ഫാസ്റ്റ്ഫുഡ് കട നടത്തുന്ന വ്യക്തിയാണ്. എന്നാല്‍ അപ്രതീക്ഷിതമായ അധോലോകവുമായി ഏറ്റുമുട്ടേണ്ടിവരുന്നു ഇയാള്‍ക്ക്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

'വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം, അതും രണ്ടാഴ്ച' : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

മറ്റൊരു സ്ത്രീ കാരണം പിരിയും': നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യന്‍ കുരുക്കില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios