ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലറിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

പ്രകടനത്തില്‍ എന്നും വിസ്‍മയിപ്പിക്കുന്ന ഒരു താരമാണ് ധനുഷ്. അതിനാല്‍ ധനുഷ് നായകനാകുന്ന ഓരോ സിനിമയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ധനുഷ് നായകനായി വേഷമിട്ട ഒരു ചിത്രമായി ക്യാപ്റ്റൻ മില്ലര്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ധനുഷ് നായകനായ ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് ക്യാപ്റ്റൻ മില്ലെര്‍ കാണുന്ന പ്രേക്ഷകരുടെ കുറിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ധനുഷ് പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്നു എന്നാണ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റൻ മില്ലറിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. മേയ്‍ക്കിംഗിലെ മികവും പ്രശംസ അര്‍ഹിക്കുന്നു. ആക്ഷനിലും മികവ് പുലര്‍ത്തിയിരിക്കുന്നു. വിഷ്വലും മനോഹരമായ ഒന്നാണെന്നും പശ്ചാത്തല സംഗീതം ത്രസിപ്പിക്കുന്നതാണെന്നുമാണ് ക്യാപ്റ്റൻ മില്ലര്‍ കാണുന്നവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി .പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക