വിഘ്നേഷ് രാജ സംവിധാനം ചെയ്ത ധനുഷ് ചിത്രം 'കര' തിയേറ്ററുകളിലെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തിയ ചിത്രമാണ് കര. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഇന്നലെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇഡ്‍ലി കടൈ ആണ് ധനുഷിന്റേതായി ഇതിനു മുമ്പ് ധനുഷ് നായകനായി എത്തിയ ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്‍ലി കടൈ. നിത്യ മേനന്‍ ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്.

YouTube video player