ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മിത്രൻ ജവഹര്‍ ആയിരിക്കും ധനുഷിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷൻ സിനിമയായിരിക്കും ഇത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആണ് കരുതുന്നത്.