ആദ്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ എന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അത്ര ആവശ്യകാരണെങ്കില്‍ മാത്രമേ നമ്മളെ ആ സിനിമക്ക് വിളിക്കുകയുള്ളൂ. 

കൊച്ചി: സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇത് പറഞ്ഞത്. 

സിനിമയില്‍ നിന്ന് തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നത് എന്ന് ചിരിച്ചുകൊണ്ടാണ് ധര്‍മ്മജന്‍ പറഞ്ഞത്. ആദ്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ എന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അത്ര ആവശ്യകാരണെങ്കില്‍ മാത്രമേ നമ്മളെ ആ സിനിമക്ക് വിളിക്കുകയുള്ളൂ. അവര്‍ക്കൊക്കെ അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാന്‍. 

പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.

ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല, ചോദിക്കണമെന്നുണ്ട്. ഇനി ഞാന്‍ ചോദിക്കും. ഇപ്പോഴും ചാന്‍സ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്. ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമായിരിക്കും. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. 

മുന്‍പ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഇന്നസെന്‍റ് വഴി വേഷം ലഭിച്ച അനുഭവവും ധര്‍മ്മജന്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എന്നെ അറിയാമല്ലോ, അവര്‍ക്ക് ആവശ്യമുള്ള വേഷം ഉണ്ടെങ്കില്‍ എന്നെ വിളിക്കും. അതിനൊപ്പം തന്നെ ഇനിമുതല്‍ അവസരങ്ങളും ചോദിക്കണം - ധര്‍മ്മജന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

'ഇതാണോ ക്യാപ്റ്റന്‍ മില്ലര്‍ ലുക്ക്': ശ്രദ്ധേയമായി ധനുഷിന്‍റെ പുതിയ ലുക്ക്.!

എല്‍ജിഎം: ധോണി നിര്‍മ്മിക്കുന്ന തമിഴ് ചിത്രം, സെക്കന്‍റ്ലുക്ക് ഇറങ്ങി