സുബിയുടെ അന്ത്യ ചടങ്ങുകൾക്കു ശേഷം കൊല്ലത്തേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടയിലാണ് അമ്മയുടെ മരണവാർത്ത ധര്‍മ്മജനെ തേടിവന്നത്. 

കൊച്ചി: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ധര്‍മജന്‍റെ ഉറ്റ സുഹൃത്തായ സുബി സുരേഷിന്‍റെ മരണത്തിന്‍റെ വേദന മാറും മുന്‍പാണ് ധര്‍മ്മജന് അമ്മയെ നഷ്ടമായത്. 

സുബിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയും, അന്ത്യ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു ധര്‍മ്മജന്‍. സുബിയുടെ അന്ത്യ ചടങ്ങുകൾക്കു ശേഷം കൊല്ലത്തേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടയിലാണ് അമ്മയുടെ മരണവാർത്ത ധര്‍മ്മജനെ തേടിവന്നത്. 

ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു മാധവി കുമാരൻ. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ശ്വാസംമുട്ടൽ കൂടിയതോടെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ധര്‍മ്മജന്‍റെ അമ്മയുടെ മരണം അറിഞ്ഞ് സിനിമ ടിവി രംഗത്തെ പ്രമുഖര്‍ എല്ലാം ധര്‍മ്മജന്‍റെ വീട്ടില്‍ എത്തിയിരുന്നു. ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ബാദുഷ എന്നിങ്ങനെ പ്രമുഖര്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്കാരം ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന് നടന്നു. ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍: സുനന്ദ, അനുജ. പേരക്കുട്ടികള്‍: അക്ഷയ്, അഭിജിത്, വൈഗ, വേദ

YouTube video player

ഇനി ആ ചിരിയില്ല, സുബി സുരേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി കലാകേരളം

'എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല' , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍