നേപ്പാളില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ധര്‍മ്മജൻ ബോള്‍ഗാട്ടി. 

മിമിക്രി ലോകത്തിലൂടെ വെള്ളിത്തിരയിലെത്തിയ ധര്‍മജൻ ബോള്‍ഗാട്ടി ഇപോള്‍ മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ്. അല്‍ മല്ലു എന്ന സിനിമയാണ് ധര്‍മ്മജൻ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ താരമാണ് ധര്‍മ്മജൻ. ഇപ്പോഴിതാ ധര്‍മ്മജന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അങ്ങ് നേപ്പാളില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ധര്‍മ്മജൻ പങ്കുവെച്ചിരിക്കുന്നത്. ഒരു നേപ്പാള്‍ ക്ലിക്ക് എന്ന് തന്നെയാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ധര്‍മ്മജനെ അഭിനന്ദിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരാമര്‍ശിച്ചുമൊക്കെയാണ് കമന്റുകള്‍. എന്തായാലും ധര്‍മ്മജന്റെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടായിരുന്നു ധര്‍മ്മജൻ മത്സരിച്ചത്.

ധര്‍മ്മജൻ 20000ത്തില്‍ വോട്ടുകള്‍ക്ക് ആണ് തൊട്ടടുത്ത സ്ഥാനാര്‍ഥി സിപിഎമ്മിലെ സച്ചിൻ ദേവിനോട് പരാജയപ്പെട്ടത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.