Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെയുഡബ്ല്യൂജെ

ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.

Dharmajan Bolgatty should apologize for reacting badly to journalist says Kerala union for working journalist KUWJ
Author
First Published Aug 26, 2024, 4:28 PM IST | Last Updated Aug 26, 2024, 4:28 PM IST

തിരുവനന്തപുരം: ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു, സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയും ഒക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച അവതാരകയോടാണ് ധര്‍മജൻ ഫോണിൽ മോശമായി സംസാരിച്ചത്.

ജയിലിൽ രണ്ട് തവണ കിടന്നു, കോളേജിൽ വച്ച് ഒരുതവണ, ആ കാരണം പറയാനാവില്ല: ധർമജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios