മുതിര്‍ന്ന ഹിന്ദി നടൻ ധര്‍മേന്ദ്രയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഡെങ്ക്യു പനി പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ധര്‍മേന്ദ്ര ആശുപത്രി വിട്ട് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

ഡെങ്ക്യു പിടിപെട്ട ധര്‍മേന്ദ്രയെ കഴിഞ്ഞ ആഴ്‍ചയാണ് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തെ ചികിത്സയ്‍ക്ക് ശേഷം ധര്‍മേന്ദ്രയെ ഡിസ്‍ചാര്‍ജ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്. അദ്ദേഹം വിശ്രമത്തിലാണെന്നും അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.