ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും പരിചതമാണ് ധ്രുവ സര്‍ജ. ചിരഞ്‍ജീവി സര്‍ജയ്‍ക്കും മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിനും കുഞ്ഞ് പിറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്. ധ്രുവ് സര്‍ജയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഫോട്ടോകളില്‍ കാണുന്നതുപോലെയുള്ള നീളൻ മുടി ഇനി ധ്രുവ സര്‍ജയ്‍ക്ക് ഇല്ല. ക്യാൻസര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ധ്രുവ സര്‍ജ മുടി ദാനം ചെയ്‍തത്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ധ്രുവ സര്‍ജ പറഞ്ഞു.

പൊഗാരു എന്ന സിനിമയില്‍ ഒപ്പിട്ടതുമുതില്‍ ധ്രുവ സര്‍ജ മുടി വളര്‍ത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടിയില്‍ പരീക്ഷണം നടത്തി. ഇപ്പോള്‍ പോഗാരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം ധ്രുവ സര്‍ജ തന്നെയാണ് അറിയിച്ചത്. ക്യാൻസര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യാൻ തയ്യാറണമെന്ന് ആരാധകരോട് ധ്രുവ സര്‍ഝ അഭ്യര്‍ഥിക്കുകയും ചെയ്‍തു.

ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണം ധ്രുവ സര്‍ജയെ തളര്‍ത്തിയിരുന്നു.

ചിരഞ്ജീവി സര്‍ജയ്‍ക്ക് കുഞ്ഞ് പിറന്നപ്പോള്‍ ധ്രുവ സര്‍ജ അതിരില്ലാതെ ആഹ്ളാദിക്കുന്നതും സഹോദരനോടുള്ള സ്‍നേഹം വെളിവാക്കുന്നതാണ്.