റെക്കോര്‍ഡുകളുടെ പെരുമഴയുമായി ധുരന്ദര്‍ പ്രതികാരം.
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം "ധുരന്ധർ പ്രതികാരം" ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് "ധുരന്ധർ പ്രതികാരം". റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിക്കാത്ത, ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി നെറ്റ് ഗ്രോസ് എന്ന അസാധാരണമായ നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നുറപ്പായിക്കഴിഞ്ഞു.
ചിത്രത്തിന്റെ ആഗോള ഗ്രോസ് ഇതിനോടകം 1501 കോടിയും പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ നേടുന്ന ഈ മഹാവിജയം ചിത്രത്തിന്റെ അസാധാരണമായ അന്താരാഷ്ട്ര ആധിപത്യത്തിന് കൂടിയാണ് അടിവരയിടുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്ന ചിത്രമായി "ധുരന്ധർ പ്രതികാരം" മാറിക്കഴിഞ്ഞു.
തകർപ്പൻ ഓപ്പണിങ്ങിനും റെക്കോർഡ് രണ്ടാം വാരാന്ത്യത്തിനും ശേഷം, രണ്ടാം ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) ചിത്രം ശ്രദ്ധേയമായ കളക്ഷൻ നേടുകയും ഇന്ത്യയിലും പ്രധാന അന്താരാഷ്ട്ര വിപണികളിലും ആധിപത്യം നിലനിർത്തുകയും ചെയ്‍തു. ചിത്രത്തിന്റെ രണ്ടാം ആഴ്ച്ചയിലെ കളക്ഷൻ ബ്രേക്ക് അപ് ഇങ്ങനെ, ആദ്യ ആഴ്ച ആകെ (8 ദിവസം) 690.00 കോടി രൂപ (നെറ്റ്), രണ്ടാം വാരാന്ത്യം ആകെ 177.00 കോടി. രണ്ടാം ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളിൽ ചിത്രം നേടിയ കളക്ഷൻ ഇപ്രകാരം, 12-ാം ദിവസം തിങ്കളാഴ്ച 26 കോടി രൂപ, 13-ാം ദിവസം ചൊവ്വാഴ്ച 28 കോടി രൂപ, 14-ാം ദിവസം ബുധനാഴ്ച 21 കോടി രൂപ, 15-ാം ദിവസം വ്യാഴാഴ്ച- 19 കോടി.
രണ്ടാം ആഴ്ച ആകെ 271 കോടി രൂപ നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടിയാണ്. 1,134 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ നേടിയ ആകെ ഗ്രോസ് കളക്ഷൻ. ഓവർസീസ് മാർക്കറ്റിൽ നിന്ന് ചിത്രം രണ്ടാഴ്ച കൊണ്ട് നേടിയ ആകെ ഗ്രോസ് 367 കോടി രൂപയാണ്. ആകെമൊത്തം രണ്ടാഴ്ച കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 1501 കോടി.എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രീമിയർ ഷോകൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി നേടിയ ഇന്ത്യൻ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, വെറും 10 ദിവസത്തിനുള്ളിൽ ധുരന്ധർ പാർട്ട് 1 വിദേശ കളക്ഷൻ മറികടന്നു എന്നിങ്ങനെയാണ് "ധുരന്ധർ പ്രതികാരം" സ്ഥാപിച്ച റെക്കോർഡുകൾ. പിആർഒ - ശബരി.
