ഒരു കോടിയിലധികം വിലവരുന്ന വാഹനമാണ് നടൻ ധ്യാൻ ശ്രീനിവാസൻ സ്വന്തമാക്കിയത്.

മലയാളത്തിന്റെ യുവ താരം ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) ആഡംബര വാഹനമായ, ഒരു കോടിയിലധികം വിലവരുന്ന ബിഎംഡബ്യു എക്സ് 6 (bmw x6 ) സ്വന്തമാക്കി. കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാൻ ശ്രീനിവാസൻ ബിഎംഡബ്യു എക്സ് 6 വാങ്ങിയത്. കുടുംബത്തോടൊപ്പം എത്തിയാണ് ധ്യാൻ ശ്രീനിവാസൻ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ യുവ താരം ധ്യാൻ മിനി കൂപ്പറും വാങ്ങിയിരുന്നു.

ബിഎംഡബ്യു എക്സ് 6ന്റെ പുതിയ രണ്ട് വകഭേദങ്ങളാണ് ഇന്ത്യയിലുള്ളത്. ധ്യാൻ ശ്രീനിവാസൻ വാങ്ങിയത് ഐ40 എം സ്‍പോര്‍ട് ആണ്. 'വീകം' എന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. സാഗര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിജു അഗസ്റ്റിന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍. ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകർ, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‍കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ. സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. 

കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിംഗ് നടന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'വീക'ത്തിന്റെ അവതരണം. ധനേഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിര്‍വഹിച്ചിരിക്കുന്നത്. 'വീകം' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്.