രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രം.
2022 മെയ്യിൽ റിലീസ് ചെയ്തൊരു ചിത്രം. തിയറ്ററിൽ എത്തിയപ്പോൾ ഏറെ ചർച്ചയാക്കപ്പെട്ട സിനിമ. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങൾ. പറഞ്ഞ് വരുന്നത് ഉടൽ എന്ന സിനിമയെ കുറിച്ചാണ്. ഒരുപക്ഷേ കഴിഞ്ഞ ഒന്നര വർഷത്തോളം മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഒടിടി റിലീസിനായി കാത്തിരിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. ഒടിടി അപ്ഡേറ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുകയാണ്.
സൈന പ്ലെയിലൂടെയാണ് ഒടിടി സ്ട്രീമിംഗ്. ഇതിന്റെ റിലീസ് തിയതി നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജനുവരി അഞ്ചിനാകും സ്ട്രീംമിംഗ് നടക്കുക. അതായത് രണ്ട് ദിവസം പകഴിയുമ്പോൾ ഏവരും കാത്തിരിക്കുന്ന ഉടൽ ഒടിടിയിൽ എത്തും. വൻ കാത്തിരിപ്പ് ഉണർത്തുന്നത് കൊണ്ട് തന്നെ ആദ്യദിനം മികച്ച വ്യൂസ് തന്നെ സിനിമയ്ക്ക ലഭിക്കാൻ സാധ്യത ഏറെയാണ്.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ. 2022 മെയ് 20നാണ് ഉടൽ തിയറ്ററിൽ എത്തിയത്. ദുർഗ കൃഷ്ണയുടെയും ഇന്ദ്രൻസിന്റെയും ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിന്റെ നിർമാണം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഛായാഗ്രഹണം-മനോജ് പിള്ള, എഡിറ്റിംഗ് -നിഷാദ് യൂസഫ്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‍നര്‍. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം.
'അവതാർ 2'വിനെയും പിന്നിലാക്കി 'കണ്ണൂർ സ്ക്വാഡ്' ! മമ്മൂട്ടി ചിത്രത്തിന്റെ പുത്തൻ നേട്ടം
ദുര്‍ഗ കൃഷ്ണ നായികയായി എത്തിയ കുടുക്ക് എന്ന ചിത്രവും അടുത്തിടെ ഒടിടിയില്‍ എത്തിയിരുന്നു. ബിലഹരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക, റാം മോഹന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. 2022 ഓഗസ്റ്റ് 25നായിരുന്നു കുടുക്കിന്‍റെ തിയറ്റര്‍ റിലീസ്.
