പുതിയ സംരഭവുമായി ഡയാനയും അമീനയും.

കഴിഞ്ഞ വർഷമാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പല അഭിമുഖങ്ങളിലായി ഇരുവരും വിവാഹത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. വിവാഹം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്നും ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളൊന്നിച്ചുള്ള യൂട്യൂബ് ചാനൽ തുടങ്ങിയ സന്തോഷവും ഇവർ പങ്കുവെച്ചിരിക്കുകയാണ്. ഡയാന അമീന്‍ എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് തീരെ പരിചയമില്ലാത്ത മേഖലയാണ് ഇതെന്നും എങ്കിലും തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഓസ്ട്രേലിയൻ യാത്രയുടെ വിശേഷങ്ങളാണ് ആദ്യത്തെ വ്ളോഗിൽ ഇവർ ഉൾപ്പെടുത്തിയിരിക്കുന്നത്.

''ഇതെന്താ തുടങ്ങാത്തത് എന്ന് ചിന്തിച്ചിരിക്കുകയാണെന്ന് പലരും ഈ വീഡിയോയുടെ താഴെ ചോദിച്ചേക്കാം. എന്തായാലും ഞങ്ങളും അങ്ങ് തുടങ്ങുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം എന്നാണ് വിചാരിക്കുന്നത്'', എന്നാണ് വീഡിയോയുടെ തുടക്കത്തിൽ അമീൻ പറയുന്നത്. YouTube video player ''എന്ത് കണ്ടന്റില്‍ തുടങ്ങും എന്നോര്‍ത്തപ്പോഴാണ് ഞങ്ങള്‍ക്കൊരു ഓസ്‌ട്രേലിയന്‍ ട്രിപ്പ് വന്നത്. നേരത്തെ ഞാന്‍ മെല്‍ബണില്‍ പോയിട്ടുണ്ട്. കാണാന്‍ ഒത്തിരി സ്ഥലങ്ങളും, കാഴ്ചകളുമൊക്കെയുള്ള സ്ഥലമാണ്. അവിടുത്തെ മലയാളി കമ്യൂണിറ്റിയെക്കുറിച്ചും എടുത്തുപറയേണ്ടതാണ്. ഇത്തവണ ഞങ്ങളൊന്നിച്ചാണ് പോവുന്നത്. ആ സ്ഥലത്തിന്റെ ഭംഗി എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അറിയില്ല. എങ്കിലും ഞങ്ങളെക്കൊണ്ട് ആകുന്നതുപോലെ ശ്രമിക്കാം. കുറച്ച് പാട്ടുകാരും ഞങ്ങളുടെ കൂടെയുണ്ട്. സിഡ്‌നിയിലാണ് ആദ്യ ഷോ'', എന്ന് ഡയാനയും പറയുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച ഡയാന, ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ സജീവമാണ്. അവതാരകയായും തിളങ്ങിയിട്ടുണ്ട്. ടോം ഇമ്മട്ടിയുടെ ദ് ഗാംബ്ലര്‍ ആണ് ഡായാന അഭിനയിച്ച ആദ്യ മാലയാള ചിത്രം. ഇന്ദുലേഖ, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ആളാണ് അമീന്‍.