നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ട്. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിന് സാമന്തയ്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. 

വളരെ പ്രധാന്യമുള്ള അതിഥി വേഷമായിരിക്കും ചിത്രത്തില്‍ തന്റേത് എന്ന് സാമന്ത പറഞ്ഞിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്ന് സാമന്ത വ്യക്തമാക്കുന്നു. അമല അക്കിനേനി ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചായിരുന്നു മൻമധുഡു 2വിന്റെ ചിത്രീകരണം തുടങ്ങിയത്. നാഗാര്‍ജുനയുടെ മകൻ കൂടിയായ നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്‍തതത്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാകുല്‍ പ്രീത് ആണ് ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയാകുന്നത്. ലക്ഷ്‍മിയും ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നു. മൻമധുഡു എന്ന ചിത്രത്തിലും നാഗാര്‍ജുനയായിരുന്നു നായകൻ.