മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഡിജോ ജോസ് പറയുന്നു.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'(Jana Gana Mana). കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മമ്മൂട്ടിയോട്(Mammootty) നന്ദി പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി. 

മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഡിജോ ജോസ് പറയുന്നു. 'സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ 'ജനഗണമന' സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം', ഡിജോ ജോസ് ആന്റണി കുറിച്ചു.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

View post on Instagram

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.

'ഞാൻ ലൂസിഫറിന്റെ വലിയ ഫാൻ'; 'എമ്പുരാനാ'യി കാത്തിരിക്കുന്നുവെന്ന് ശ്രീനിധി ഷെട്ടി

കെജിഎഫ്(KGF) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രീനിധി ഷെട്ടി(Srinidhi Shetty). റീന എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലും താരം ഇടം നേടി. കെജിഎഫ് രണ്ടാം ഭാ​ഗം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മലയാള സിനിമയെ കുറിച്ച് ശ്രീനിധി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

തനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ലൂസിഫർ ആണെന്ന് ശ്രീനിധി പറയുന്നു. മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ധാരാളം നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ബിഹൈൻഡ് വുഡ്‌സ് നൽകിയ അഭിമുഖത്തിൽ ശ്രീനിധി പറയുന്നു. 

ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ

എനിക്ക് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഞാൻ പൃഥ്വിരാജിനെ ബാംഗ്ലൂരിൽ വെച്ചു കണ്ടിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് പൃഥ്വിരാജ് വന്നിരുന്നു. ആൻഡ് ഹി ഈസ് വെരി സ്വീറ്റ് ആൻഡ് ലവ്‌ലി. ഞാൻ ലൂസിഫറിന്റെ വലിയ ഫാനാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ലൂസിഫർ 2 നു വേണ്ടിയുള്ള മാരക വൈറ്റിംഗിൽ ആണെന്ന്. പെട്ടെന്ന് തന്നെ റിലീസ് ചെയ്യൂ എന്ന്. ലൂസിഫർ ഞാൻ തിയേറ്ററിൽ പോയാണ് കണ്ടത്. അതിന്റെ വർക്കിലാണെന്നും റിലീസ് ചെയ്യാൻ ആയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആദ്യം കണ്ട ദുൽഖർ സൽമാന്റെ സിനിമ ചാർളിയാണ്. ആ സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനെയും വളരെ ഇഷ്ടമായി. മാത്രവുമല്ല എന്റെ എല്ലാ ഹോസ്റ്റൽ മേറ്റ്സിനെയും ചാർളി കാണാൻ വേണ്ടിയും ഞാൻ നിർബന്ധിച്ചിരുന്നു. എനിക്ക് മലയാളം സിനിമകളോട് നല്ല താല്പര്യമുണ്ട്. കുറെ നല്ല സിനിമകൾ നമുക്ക് മലയാളം മൂവി ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നുമുണ്ട്. മലയാളികൾ തരുന്ന സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ മലയാളം സംസാരിക്കുന്ന ചെറിയ കട്ടുകൾ ഒരുപാട് പേർ ഷെയർ ചെയ്‌ത്‌ കണ്ടിരുന്നു.