ന്യൂജെന്‍ സിനിമകളിലെ അപ്പന്‍ കഥാപാത്രത്തെക്കുറിച്ച് രസകരമായ മറുപടിയുമായി നടന്‍ സായ് കുമാര്‍. മിക്കപ്പോഴും അപ്പന്മാര്‍ക്ക് ചുവരിലാണ് സ്ഥാനം. കണ്ടാല്‍ കൊള്ളാവുന്ന അപ്പനാണെങ്കില്‍ സോമേട്ടന്‍റെയും സുകുമാരേട്ടന്‍റെയും പടം വയ്ക്കും. ഇടത്തരം അപ്പന്‍റെ സ്ഥാനത്ത് തന്‍റെയൊക്കെ പടം വയ്ക്കുമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞു. 

ന്യൂജെന്‍ സിനിമകളില്‍ അപ്പന്‍ വേണ്ടെന്നുള്ള ഒരു രീതിയാണ്. സിനിമകളില്‍ അപ്പനായി അഭിനയിക്കുന്നതിന്‍റെ ഗുണം മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും എടാ പോടായെന്ന് വിളിക്കാന്‍ കഴിയുമെന്നതാണെന്ന് സായ് കുമാര്‍ പറഞ്ഞു. മക്കളായി അഭിനയിക്കുന്ന താരങ്ങളേക്കുറിച്ചും സരസമാണ് സായ് കുമാറിന്‍റെ പ്രതികരണം. 

മക്കളില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ മകനാണ് മോഹന്‍ ലാല്‍. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്. ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞു.