കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടരും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും.

നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയൽ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കും. വിചാരണ നടപടികൾക്കായി ദിലീപ് അടക്കമുള്ള പ്രതികളും കോടതിയിൽ ഹാജരാകുമെന്നാണ് വ്യക്തമാകുന്നത്.