1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം.
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'തങ്കമണി'യുടെ ട്രെയിലർ റിലീസ് ചെയ്തു. വ്യത്യസ്തമായ ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രം പ്രേക്ഷകന് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലർ ചിത്രം മാർച്ച് 7ന് തിയറ്ററുകളിൽ എത്തും.
ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ്- ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന- ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
