Asianet News MalayalamAsianet News Malayalam

10 വര്‍ഷത്തിനിപ്പുറം ആ സൂപ്പര്‍ഹിറ്റ് ദിലീപ് ചിത്രത്തിന് റീമേക്ക്; ആരാവും നായകന്‍?

ചിത്രീകരണം പുരോഗമിക്കുകയാണ്

dileep starrer ring master movie to be remade in tamil r kannan malvi malhotra rafi nsn
Author
First Published Jan 24, 2024, 9:05 AM IST

മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് റൈറ്റ്സ് പോകുന്നത് മലയാളത്തില്‍ നിന്നാണ്. റീമേക്ക് റൈറ്റ്സ് മാര്‍ക്കറ്റില്‍ എക്കാലവും മലയാള സിനിമയ്ക്ക് ഡിമാന്‍ഡ് ഉണ്ടായിരുന്നുവെങ്കിലും ഒടിടിയുടെ കാലത്ത് അത് കൂടിയിട്ടുണ്ട്. പുതിയ ചിത്രങ്ങളുടെ റീമേക്കുകളെക്കുറിച്ചാണ് നമ്മള്‍ അധികവും കേള്‍ക്കുന്നതെങ്കിലും ഇപ്പോഴിതാ ഒരു മുന്‍കാല സൂപ്പര്‍ഹിറ്റ് ചിത്രത്തിന് റീമേക്ക് വരികയാണ്. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2014 ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം റിംഗ് മാസ്റ്ററിനാണ് റീമേക്ക് വരുന്നത്. തമിഴ് ഭാഷയിലാണ് ചിത്രം പുനര്‍ നിര്‍മ്മിക്കപ്പെടുന്നത്.

ആര്‍ കണ്ണന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സേട്ടൈ, ബൂമറാംഗ്, ബിസ്കോത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മലയാളം ചിത്രത്തിന്‍റെ റീമേക്ക്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കണ്ണന്‍. മാള്‍വി മല്‍ഹോത്രയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അതേസമയം ചിത്രത്തില്‍ ദിലീപിന്‍റെ റോളില്‍ എത്തുന്നത് ആരെന്നത് അറിവായിട്ടില്ല.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ചിത്രം ദിലീപിന്‍റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. ഡോഗ് ട്രെയ്‍നര്‍ ആയിരുന്നു ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച പ്രിന്‍സ് എന്ന കഥാപാത്രം. തിയറ്ററുകളില്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ ചിത്രം കുട്ടികളുടെയും പ്രിയ ചിത്രമാണ്. അതിനാല്‍ത്തന്നെ ടെലിവിഷന്‍ സംപ്രേഷണത്തിലും എപ്പോഴും കാണികളെ നേടാറുള്ള സിനിമയാണ് ഇത്. ഹണി റോസ്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

ALSO READ : യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ കോടതി നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios