ദിൽഷയുടെ ഫോട്ടോഷൂട്ടുകൾ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. 

കൊച്ചി: പ്രശസ്ത നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍. ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിലൂടെ ജീവിതം മാറി മറിയുകയായിരുന്നു. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. 

ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്. നിരവധി സൈബർ അറ്റാക്കുകളും ഏൽക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്.

ദിൽഷയുടെ ഫോട്ടോഷൂട്ടുകൾ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ, അത്തരത്തിലുള്ള ചിത്രങ്ങളാൽ അമ്പരപ്പിക്കുകയാണ് താരം. നീണ്ട പിന്നിയിട്ട മുടിയും അയഞ്ഞ വസ്ത്രങ്ങളുമായി ഒരു കശ്മീർ പെൺകൊടിായിരിക്കുകയാണ് താരമിപ്പോൾ. വികാരാധീനയായി കുതിരപ്പുറത്താണ് യാത്ര. കൂടാതെ വൻമരത്തിന് കീഴെ കുതിരയെ നിർത്തി വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ചിത്രങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

View post on Instagram
View post on Instagram

അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന 'ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി. നേരത്തെ ബിഗ്ബോസിലേക്ക് പോകാനുണ്ടായ കാരണത്തെക്കുറച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഞാൻ വളർന്ന രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകളോട് തല്ല് പിടിക്കുകയോ ബഹളം വെയ്ക്കുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യുന്നൊരാളല്ലായിരുന്നു ഞാൻ. 

ബിഗ് ബോസ് ഹൗസിൽ പോയപ്പോൾ എനിക്ക് അറിയണമായിരുന്നു പല സാഹചര്യങ്ങളിലും ഞാൻ എങ്ങനെയാണ് പ്രതികരിക്കുകയെന്ന്. ഞാൻ പല സാഹചര്യങ്ങളിലും ഒരേ രീതിയിലായിരുന്നു പോയിക്കോണ്ടിരുന്നത്. അതുകൊണ്ട് എന്റെ പല സ്വഭാവങ്ങളും എനിക്ക് തന്നെ അറിയില്ലായിരുന്നു. പലകാര്യങ്ങളും പഠിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഹൗസ് എന്നായിരുന്നു എന്റെ സഹോദരിമാർ പറഞ്ഞത്.

ഞാന്‍ സൂപ്പര്‍താര പദവിക്ക് അര്‍ഹനല്ല, കാരണം ഇതാണ് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

50 കോടിയുടെ ബംഗ്ലാവ് മകള്‍ക്ക് ഇഷ്ടദാനം നല്‍കി അമിതാഭ് ബച്ചന്‍.!