താൻ സ്വയം ഒരു സൂപ്പർസ്റ്റാറായി കരുതുന്നില്ലെന്നും. തന്റെ നടത്തമാണ് പലപ്പോഴും അത്തരത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുന്നത് എന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ പറയുന്നത്.

മുംബൈ: സല്‍മാൻ ഖാന്‍ നായകനായി എത്തിയ ടൈഗര്‍ 3 ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ആഗോളതലത്തില്‍ ടൈഗര്‍ 3 427 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 316 കോടിയുടെ കളക്ഷനും ടൈഗര്‍ 3 നേടിയിരിക്കുന്നു. വിദേശത്ത് ടൈഗര്‍ 3 111 കോടി രൂപയാണ് നേടിയത് എന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ വന്‍ വിജയത്തിനൊപ്പം സല്‍മാന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

താൻ സ്വയം ഒരു സൂപ്പർസ്റ്റാറായി കരുതുന്നില്ലെന്നും. തന്റെ നടത്തമാണ് പലപ്പോഴും അത്തരത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുന്നത് എന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ പറയുന്നത്. "ആളുകള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ താല്‍പ്പര്യമാണ്. പക്ഷെ അത് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ്. ഒരാളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ ആരാണോ അവൻ സൂപ്പർ സ്റ്റാറാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അതിനാൽ ഞാന്‍ ആ പദവിയിലേക്ക് ഇല്ല" - സല്‍മാന്‍ പറയുന്നു. 

“സ്റ്റാർഡം എന്നത് ഞാന്‍ കാണിക്കാറില്ല. പക്ഷേ ഞാന്‍ നടന്നുവരുന്നത് കാണുമ്പോള്‍ ചിലര്‍ക്ക് അത് തോന്നിയേക്കാം. എന്റെ നടത്തം അഹങ്കാരത്തോടെയുള്ള നടത്തമാണെന്ന് പലരും കരുതുന്നു. പക്ഷേ ഞാൻ നടക്കുന്ന രീതി ഇതാണ്. എനിക്ക് ആ നടത്തം മാറ്റാൻ കഴിയില്ല, ആ നടത്തത്തിൽ ‌ഞാന്‍ കംഫേര്‍ട്ടാണ്, എന്റെ ചർമ്മത്തിൽ ഞാൻ സുഖകരമാണ്. എന്നാൽ കുട്ടിക്കാലം മുതൽ ഞാൻ അങ്ങനെയാണ് നടക്കുന്നത്. 

ഇനി ഞാൻ മറ്റൊരാളെ പോലെ നടന്നാൽ അത് ഞാന്‍ ആയിരിക്കില്ല. അതിനാൽ, ഇപ്പോൾ ഇതാണ് ഞാൻ. സൂപ്പർസ്റ്റാർഡത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, സൂപ്പർ സ്റ്റാര്‍ എന്ന ക്രെഡിറ്റ് എടുക്കാൻ കഴിയുന്ന ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്‍റെ ഒരു ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒരു ബാന്ദ്ര സ്വദേശിയായ ആളെ സ്‌ക്രീനിൽ വീരനായി കാണിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ സൂപ്പര്‍താരം എന്ന പദവിക്ക് ഞാന്‍ ഒറ്റയ്ക്ക് അര്‍ഹനല്ല. 

YouTube video player

പുഷ്പ 2 ഒടിടി അവകാശം വിറ്റുപോയി: പതിവ് തെറ്റിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന തുക

'ഫാമിലി ആണ് എന്‍റെ ആദ്യ പരിഗണന', കുടുംബത്തെക്കുറിച്ച് മഞ്ജുഷ മാർട്ടിൻ